ക്രൈസ്തവ ചരിത്രത്തോളം തന്നെ പൈതൃകം അവകാശപ്പെടവുന്ന മലങ്കരയിലെ ക്രൈസ്തവ സഭക്ക് മാതൃഭാഷയായ മലയാളത്തില്‍ സത്യ വേദപുസ്തകം അച്ചടിച്ച് കിട്ടിയിട്ട് ഇരുനൂറു വര്ഷം തികയുകയാണ് രണ്ടയിര്തിപത്ത്തില്‍. പിന്നിട്ട രണ്ടു നൂറ്റാണ്ടുകള്‍ കേരളത്തിന്‍റെ മാത്രമല്ല ഇന്ത്യയുടെ തന്നെ രാഷ്ട്രിയ, സാമുഹിക, സാംസ്‌കാരിക മണ്ഡലങ്ങളില്‍ നിര്‍ണായകമായ സ്വാധീനം ചെലുത്താന്‍ ബൈബിളിനു കഴിഞ്ഞിട്ടുണ്ട്. ഇന്ത്യയുടെ രാഷ്ട്രീയ, സാംസ്‌കാരിക, സാമുഹിക മണ്ഡലങ്ങളില്‍ ഇന്ന് നാം കാണുന്ന പല ഗുണപരമായ മാറ്റങ്ങള്‍ക്കും നേതൃത്തം നല്‍കിയ പല മഹാരഥന്‍മാരെയും ബൈബിള്‍ ഗണ്യമായി സ്വാധീനിച്ചിട്ടുണ്ട്. പതിനെട്ടാം നൂറ്റാണ്ടില്‍ വികസിച്ചുവന്ന ഭാരതത്തിലെ പ്രാദേശിക ഭാഷാ ചരിത്ര പുരോഗതിക്കും കേരളത്തിന്‍റെ അധ്യാത്മിക മാറ്റങ്ങള്‍ക്കും മലയാള ഭാഷയിലേക്കുള്ള ബൈബിള്‍ വിവര്‍ത്തനം കരന്നമയിതീര്‍ന്നു. മലയാളത്തില്‍ ബൈബിള്‍ തര്‍ജിമ ആരഭിക്കുന്നത് സുറിയാനി സഭയുമായി ബന്ധപ്പെട്ടാണ്. സുറിയാനി സഭയും, ബ്രട്ടീഷ് രസിടന്റുമാരും, ആംഗ്ലിക്കന്‍ ചാപ്ലെയിന്‍മാരും മലയാളം ബൈബിള്‍ പരിഭാഷയുടെ വിവിധ ഘട്ടങ്ങളില്‍നിര്‍ണായക പങ്കു വഹിച്ചിട്ടുണ്ട്.
ക്രൈസ്തവ വിശ്വാസം മലയാളക്കരയില്‍ എത്തിയിട്ട് പതിനെട്ടു നൂറ്റാണ്ടുകള്‍ കഴിഞ്ഞിരുന്നെങ്കിലും സുറിയാനി സഭക്ക് ബൈബിള്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യാന്‍ കഴിയാതിരുന്നത് റോമ സഭയുടെ ഇടപെടല്‍ കാരണമായിരുന്നു. സുറിയാനി ക്രൈസ്തവരെ ഗോവയിലെ മത വിചാരണ കോടതിയുടെ പരുതിയില്‍ പ്ര്ച്ചുഗീസുകാര്‍ കൊണ്ടുവന്നു. ബൈബിള്‍ പരിഭാഷപ്പെടുതുന്നത് ഇന്ക്വിസ്വിഷന്റെ പരുതിയില് ഉള്‍പെട്തി തടഞ്ജിരുന്നതും വിവര്‍ത്തനം വൈകാന്‍ കാരണമായി.
ആദ്യത്തെ രണ്ടു സുവിശേഷങ്ങള്‍ മുദ്രണം ചെയ്തു മലയാളക്കരയില്‍ വിതരണം ചെയ്തത് ആയിരത്തി എണ്ണൂറ്റി പത്തിലും പതിനോന്നിലുംയാണ്.
No comments:
Post a Comment